Categories
Covid News

അറിയിപ്പ്

Covid 2nd Vaccine

അറിയിപ്പ്…
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയതിനുശേഷം സെക്കൻഡ് ഡോസ് എടുക്കാൻ സമയമായ വർക്ക് അത് കിട്ടുവാൻ ബുദ്ധിമുട്ട് നേരിടുന്നു എന്ന് ബോധ്യപ്പെട്ടതിന്റെ സാഹചര്യത്തിൽ സർക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം സെക്കൻഡ് ഡോസ് എടുക്കുവാൻ സമയം ആയവർക്ക് അതായത് ഫസ്റ്റ് ഡോസ് എടുത്തതിനുശേഷം ചുരുങ്ങിയത് 42 ദിവസം ആയവർക്ക് അതാതു വാർഡിലെ വാർഡിലെ ആശ വർക്കറുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാവുന്നതും അതനുസരിച്ച് നിങ്ങൾക്ക് നൽകുന്ന തീയതിയും സമയവും അനുസരിച്ച് മാത്രം വാക്സിനേഷന് ഹോസ്പിറ്റലിലേക്ക് വരേണ്ടതാണ്. അതായത് നിങ്ങൾക്ക് ആശ മുഖേന തരുന്ന തീയതിയും സമയവും അനുസരിച്ച് മാത്രം വരുക നേരിട്ട് ഹോസ്പിറ്റലിലേക്ക് വരാവുന്നതല്ല, ഇത്തരത്തിൽ ആശാവർക്കർക്ക് വിവരങ്ങൾ നൽകുമ്പോൾ നിങ്ങളുടെ ഫസ്റ്റ് ഡോസ് ഡേറ്റ് കൃത്യമായി നൽകേണ്ടതാണ്. കോവിഡ പകർന്നു പിടിക്കുകയും മടവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ് മെന്റ് സോണിൽ ആയതുമായ സാഹചര്യത്തിൽ ആളുകൾ തടിച്ചുകൂടുന്നത് നിർബന്ധമായും ഒഴിവാക്കേണ്ടതാണ് അതുകൊണ്ടുതന്നെ ഈ നിർദ്ദേശം എല്ലാവരും കൃത്യമായി പാലിക്കേണ്ടതാണ് വാക്സിനേഷൻ സ്ഥലങ്ങളിൽ വന്നു ബഹളമോ തിരക്കോ ഒരു കാരണവശാലും അനുവദിക്കുന്നതല്ല
ജില്ലാ ഭരണകൂടം ജില്ലയിലെ സ്റ്റോക്ക് അനുസരിച്ച് ഷെഡ്യൂൾ ചെയ്യുന്ന ദിവസങ്ങളിൽ മാത്രം നിശ്ചിതമായ ഡോസ് ആണ് ഇത്തരത്തിൽ നൽകുന്നത്. അതുകൊണ്ടുതന്നെ ഏതെല്ലാം ദിവസങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കുമെന്ന് മുൻകൂട്ടി പറയാൻ സാധ്യമല്ല. സമയവും തീയതിയും നിങ്ങളുടെ നമ്പറിൽ വിളിച്ചറിയിക്കുന്നതാണ്. ഒരു മെഡിക്കൽ അടിയന്തരാവസ്ഥ ആയ സാഹചര്യത്തിൽ വാക്സിനേഷൻ ഉൾപ്പെടെ കോവിഡും ആയി ബന്ധപ്പെട്ട ഏതു വിഷയത്തിലും സാഹചര്യം അനുസരിച്ച് ഏതു സമയത്തും
മാറ്റങ്ങൾ വരാവുന്നതാണ്
NB… പലരും രണ്ടാമത്തെ ഡോസ് വാക്സിനേഷന് രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യത്തെ ഡോസ് രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പറിന് പകരം മറ്റൊരു ഫോൺ നമ്പർ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത് നിങ്ങളുടെ വാക്സിനേഷ പ്രൊസ്സസിനെ പ്രതികൂലമായി ബാധിക്കും..

മെഡിക്കൽ ഓഫീസർ
FHC മടവൂർ

Leave a Reply

Your email address will not be published. Required fields are marked *