മടവൂർ മുക്ക് : മടവൂർ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് മടവൂർ മുക്ക് ജനിതകമാറ്റം വന്ന കൊറോണ വൈറസിൻ്റെ അതിരൂക്ഷമായ വ്യാപനം നടന്നുകൊണ്ടിരിക്കുന്ന ഒൻപതാം വാർഡിൽ മടവൂർ മുക്ക് പ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സർവകക്ഷിയോഗം വിളിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മടവൂർ നോർത്ത് എ.എം.എൽ പി സ്ക്കൂളിൽ വെച്ച് നിയമപാലകരുടെ അനുവാദത്തോടുകൂടി നടത്തിയ സർവ്വ കക്ഷിയോഗത്തിൽ സാമൂഹിക മത സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
വാർഡ് മെമ്പർ ഫെബിന അബ്ദുൽ അസീസിനെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാഘവൻ അടുക്കത്ത് അധ്യക്ഷത വഹിച്ചു. വാർഡി ന്റെ ചുമതലയുള്ള RRT അധ്യാപകരായ ഹനീഫ മാസ്റ്റർ, സി എൻ മുഹമ്മദ് മാസ്റ്റർ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി സി അബ്ദുൽ ഹമീദ് മാസ്റ്റർTAമുഹമ്മദ് അഹ്സനി, അബൂബക്കർ വി.സി ശ്രീ ത്രിവിക്രമൻ മാസ്റ്റർ ബാങ്ക് പ്രസിഡണ്ട് ജനാർദ്ദനൻ, ശ്രീ ബാലൻ കൈതോട എന്നിവർ സംസാരിച്ചു. ഒമ്പതാം വാർഡിനെ കോവിഡ് മുക്തമാക്കാൻ വേണ്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും നിലവിൽ സംജാതമായിട്ടുള്ള പ്രതികൂലവസ്ഥ നേരിടുന്നതിനും വേണ്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനം എടുത്തു. ഒറ്റക്കെട്ടായി മഹാമാരി ക്കെതിരെ നീങ്ങുമെന്ന് ഈ സർവ്വകക്ഷി യോഗം തീരുമാനമെടുത്തു.